പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ലൈഫ് പദ്ധതിയില്‍ വീട്: മുഖ്യമന്ത്രി
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലൈഫ് ഭവന പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി വീട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു റേഷന്‍ കാര്‍ഡ് ഒരു കുടുംബം എന്ന ലൈഫ് മിഷന്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ സര്‍വേയിലൂടെ ഭവനരഹിതരെ കണ്ടെത്തുന്നത്.
എന്നാല്‍, ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ തന്നെ നിരവധി ഉപകുടുംബങ്ങളായി അധിവസിക്കുന്ന പട്ടികവര്‍ഗ മേഖലയിലെ നിരവധി കുടുംബങ്ങള്‍ ഇതുമൂലം അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സ്ഥിതിയുണ്ട്. ഇതു കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23ന് ചേര്‍ന്ന ലൈഫ് മിഷന്റെ ഉപദേശക സമിതി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ വിഭാഗത്തില്‍ വരുന്ന ഉപകുടുംബങ്ങളെയും പരിഗണിക്കാന്‍ തീരുമാനിച്ചു. 5,193 പട്ടികവര്‍ഗ ഭവനരഹിതര്‍ വയനാട്ടില്‍ ഉള്ളതായാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ കണക്കാക്ക്. ഇവര്‍ക്കെല്ലാം വീട് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് സി.കെ ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."