കുടിവെള്ള പദ്ധതികള്‍ മുടങ്ങി; ആശ്വാസമായി സന്നദ്ധസംഘടനകള്‍
വടകര: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പല പദ്ധതികളും നിലവിലുണ്ടെങ്കിലും തിരുവള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ജലം കിട്ടാക്കനിയാകുന്നു.
പുതുതായി പണികഴിപ്പിച്ചതും നിലവിലുണ്ടായിരുന്നതുമായ കിണറുകളുമടക്കം പല പദ്ധതികള്‍ ഉണ്ടായിരുന്നിട്ടും ഭരണസമിതിയുടെ അനാസ്ഥ കാരണം കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ടാങ്കുകള്‍ കൊടുംവേനലില്‍ നോക്കുകുത്തിയാവുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ തോടന്നൂരിലെ തുവ്വാറകുന്ന്, വെള്ളറാട്ട്, എലഞ്ഞിമുക്ക്, പത്താം വാര്‍ഡിലെ നരിക്കുന്ന് കുടിവെള്ള പദ്ധതി, കുന്നുമ്മക്കാട്ടില്‍, വള്ള്യാട്, കുനിവയല്‍, ചെറുകുന്നുമ്മല്‍ മെയിലിക്കുന്ന് കുടിവെള്ള പദ്ധതി, ചാനിയംകടവ് നരികുന്ന് കുടിവെള്ള പദ്ധതി, ചെമ്മരത്തൂരിലെ ചില്ലാനപറമ്പ് കുടിവെള്ള പദ്ധതി, വാളാഞ്ഞിമുക്കിലെ ജലവിതരണപദ്ധതി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്.
വിവിധ സന്നദ്ധസംഘടനകളുടെ കുടിവെള്ള വിതരണമാണ് ഇപ്പോള്‍ ജനത്തിന് ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."