HOME
DETAILS

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

  
Web Desk
July 05 2025 | 05:07 AM

kottayam-medical collage-delay-in-restarting-surgeries-latest news

കോട്ടയം: മെഡിക്കള്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകുമെന്ന് അറിയിപ്പ്. അപകടമുണ്ടായ ബ്ലോക്കിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയകളാണ് മുടങ്ങിയിരിക്കുന്നത്. ഈ ബ്ലോക്കില്‍ 10 ഓപ്പറേഷന്‍ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതിനുശേഷം ആയിരിക്കും ശസ്ത്രക്രിയകള്‍ നടക്കുക. ഇന്നലെ മുതല്‍ ഈ ദിവസങ്ങളില്‍ ശസ്ത്രക്രിയ നിശ്ചയിച്ചവര്‍ക്ക് പുതിയ തീയതി നല്‍കിയിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കെട്ടിടം തകര്‍ന്ന് വീണത്. അപകടത്തില്‍ ബിന്ദു എന്ന സ്ത്രീ മരിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു തകര്‍ന്നു വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിശ്രുതന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകള്‍ നവമി ആന്ധ്രയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.

അതേസമയം, സംഭവത്തില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം നടക്കുകയാണ്.  പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്

uae
  •  3 days ago
No Image

സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ

Kerala
  •  3 days ago
No Image

80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ

National
  •  3 days ago
No Image

വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്

International
  •  3 days ago
No Image

അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ

uae
  •  3 days ago
No Image

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി 

Kerala
  •  3 days ago
No Image

സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര്‍ പിടിയില്‍

Saudi-arabia
  •  3 days ago
No Image

‘ബ്ലൂ ഡ്രാ​ഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്

International
  •  3 days ago
No Image

രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  3 days ago

No Image

'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍

Kerala
  •  4 days ago
No Image

'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ'  മറുപടിയുമായി പ്രതിപക്ഷ നേതാവ്

Kerala
  •  4 days ago
No Image

ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

uae
  •  4 days ago
No Image

രാഹുലിനെതിരെ നിയമ നടപടിയെടുക്കും;  പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി

Kerala
  •  4 days ago