HOME
DETAILS

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

  
July 05 2025 | 06:07 AM

vd satheeshan statement-health system of kerala-new

കോട്ടയം: ആരോഗ്യരംഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോട്ടയം മെഡിക്കല്‍ കോളജിലെ അപകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൂടാതെ കേരളത്തിലെ ആരോഗ്യരംഗം സ്തംഭിച്ച അവസ്ഥയിലാണുള്ളതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണ്. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നുപിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്  അദ്ദേഹം പറഞ്ഞു.

വീണാ ജോര്‍ജ് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. അവര്‍ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  a day ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  a day ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  a day ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  a day ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  a day ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  a day ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago