HOME
DETAILS
MAL
സാമ്പത്തിക സര്‍വേ സ്വയം പുകഴ്ത്തലെന്ന് ചിദംബരം
backup
July 04 2019 | 22:07 PM
ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ ശുഭാപ്തി വിശ്വാസമില്ലായ്മ നിഴലിക്കുന്നതാണന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. 2019-20 വര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന സര്‍വേ വിവിധ സെക്ടറുകളിലെ വളര്‍ച്ചയെക്കുറിച്ച് ഒരു വിവരവും നല്‍കുന്നില്ല. സര്‍വേയുടെ ആദ്യ അധ്യായം തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യത്തെ സമ്പദ്ഘടന മുന്നേറി എന്നുള്ള സ്വയം പുകഴ്ത്തലാണ്- ചിദംബരം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."