ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം; ഒരാള്‍ക്ക് ഗുരുതര പരുക്ക്
വാളാട്: ദുരിതാശ്വാസ ക്വിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇതേ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബി.ജെ.പി മുന്‍ വാളാട് മേഖല വൈസ് പ്രസിഡന്റ് പുഴയ്ക്കല്‍ സുനില്‍കുമാര്‍(45)നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ രാത്രി എട്ടോടെ വാളാട് ടൗണിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സേവാഭാരതിയുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് വാളാട് ഭാഗത്ത് ദുരിതാശ്വാസ ക്വിറ്റ് വിതരണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് സുനില്‍കുമാര്‍ പരസ്യമായി ബി.ജെ.പി നേതാക്കളെ ആക്ഷേപിച്ചതായി ചൂണ്ടികാട്ടി ആറ് മാസത്തേക്ക് ഇദ്ദേഹത്തെ പാര്‍ട്ടി സസ്പെന്റ് ചെയ്തിരുന്നു. തിങ്കള്‍ രാത്രി എട്ടോടെ വാളാട് ടൗണില്‍ വെച്ച് ഈ വിഷയത്തെ ചൊല്ലി സുനില്‍കുമാറും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ടൗണിലെ സി.പി.എം പ്രവര്‍ത്തകര്‍ സുനില്‍കുമാറിന്റെ ഭാഗത്ത് നിലയുറപ്പിച്ചത് സംഘര്‍ഷം രൂക്ഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."