എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുന്നുണ്ട്; കേരളം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തു നടക്കുന്ന എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പെടുത്തുന്നുണ്ടെന്ന് കേരളം സുപ്രിംകോടതിയില്‍. സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് മൂലമെന്നു സംശയിക്കുന്ന മൃതദേഹങ്ങള്‍ പോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഒരു കൊവിഡ് മരണവും കണക്കില്‍പ്പെടാതെ പോകരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് പരിശോധന നടത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന തോതിലാണ് പരിശോധനകള്‍ നടത്തുന്നത്.
മരണ കാരണം കൊവിഡ് ആണെങ്കില്‍ അത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. എല്ലാ മരണത്തിന്റെയും കാരണം വിശദീകരിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ സംസ്ഥാന നോഡല്‍ ഓഫിസര്‍മാര്‍ക്കു കൈമാറുന്നുണ്ട്.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 87 ശതമാനം ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ആശുപത്രികളില്‍ മാത്രം 20672 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 27176 കിടക്കകളും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 8076 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
മരണ നിരക്ക് 0.4 ശതമാനത്തില്‍ താഴെ ആയി കുറച്ചുകൊണ്ട് വരാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം എല്ലാ കൊവിഡ് മരണങ്ങളും ഔദ്യോഗിക കണക്കില്‍പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് സംസ്ഥാനം സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."