മധ്യേഷ്യയില്‍ പുതിയ സഖ്യം ഉടനെന്ന് ട്രംപ്
റിയാദ്: സഊദിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളെ പ്രകീര്‍ത്തിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു എന്‍ പൊതു സഭയില്‍.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പുതിയ സഊദിക്കായാണ് ശ്രമം നടത്തുന്നതെന്നും ഇത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയുടെ സുരക്ഷിതത്വത്തിനായി പുതിയ സഖ്യത്തിനുള്ള നീക്കം ശക്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. ഐക്യ രാഷ്ട്ര സഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ട്രംപ് സഊദിയെ പ്രകീര്‍ത്തിച്ചത്.
ഇതേസമയം ഇറാനെതിരെ ആഞ്ഞടിക്കാനും ട്രംപ് സമയം കണ്ടെത്തി. അഴിമതിയുടെയും ഏകാധിപത്യത്തിന്റെയും രാജ്യമാണ് ഇറാന്‍. ഇറാനിലെ ഏകാധിപതികള്‍ അയല്‍ രാജ്യങ്ങളെയോ അതിര്‍ത്തികളെയോ രാഷ്ട്രങ്ങളുടെ പരമാധികാരത്തെയോ മാനിക്കുന്നില്ല.
വിദേശങ്ങളില്‍ നുഴഞ്ഞു കയറാനായി ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇറാന്‍. ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊതുസഭയില്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാന്‍, ഈജിപ്ത് എന്നിവയെയും ഉള്‍പ്പെടുത്തി മേഖലയില്‍ തന്ത്രപ്രധാന സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സഊദി സന്ദര്‍ശനത്തില്‍ ഇതിനായി പുതിയൊരു ആശയം തന്നെ തുറന്നിട്ടിട്ടുണ്ട്. തീവ്രവാദ ഫണ്ട് തടയുകയാണ് പ്രധാന ലക്ഷ്യം. പുതിയ ഉപരോധം അവര്‍ നടപ്പിലാക്കുന്നതിനും തീവ്രവാദത്തിനെതിരെ പൊരുതി മേഖലയുടെ സുരക്ഷക്കായും അമേരിക്കയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സഖ്യം മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സുരക്ഷിതത്വവും സ്ഥിരതയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിദേശ സഹായം ഇപ്പോള്‍ മുതല്‍ 'ചങ്ങാതിമാര്‍ക്ക്' മാത്രമേ നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."