HOME
DETAILS
MAL
സഭാതര്‍ക്കം പരിഹരിക്കാന്‍ അനുരഞ്ജനശ്രമം തുടരും: മുഖ്യമന്ത്രി
backup
July 05 2019 | 17:07 PM
തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്സ് സഭാതര്‍ക്കം പരിഹരിക്കാനുള്ള അനുരഞ്ജന ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിപ്രായ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും ബലപ്രയോഗത്തിലൂടെ നടത്താനാവില്ല. സുപ്രിംകോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് കോടതി പറഞ്ഞിട്ടുള്ളത്.
അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രണ്ട് കൂട്ടരുമായും ചര്‍ച്ച നടത്തിയത്. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചു. ഉപസമിതി പലവട്ടം ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."