HOME
DETAILS
MAL
സ്വവര്‍ഗാനുരാഗ പാര്‍ട്ടിയില്‍ പങ്കെടുത്ത 141 പേര് അറസ്റ്റില്‍
backup
May 23 2017 | 00:05 AM
ജക്കാര്‍ത്ത: സ്വവര്‍ഗാനുരാഗികളുടെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ഇന്തോനേഷ്യയില്‍ 141 പേര് അറസ്റ്റില്‍. തലസ്ഥാനമായ ജക്കാര്‍ത്തയിലെ സൗനയിലാണ് സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക പാര്‍ട്ടി നടന്നത്.
സിംഗപ്പൂര്‍, ബ്രിട്ടീഷ് പൗരന്മാര് അടങ്ങുന്ന സംഘമാണ് പരിപാടിയില്‍ പങ്കെടുത്തത്. 14 ഡോളര്‍ പ്രവേശന ഫീ അടച്ചാണ് ഇവര്‍ പരിപാടിയുടെ ഭാഗമായതെന്ന് പൊലിസ് പറഞ്ഞു.
അറസ്റ്റിലായവരുടെ പേരില്‍ ആന്റി പോര്‍ണോഗ്രാഫി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏക്കയിലൊഴികെ ഇന്തോനേഷ്യയില്‍ ഒരിടത്തും സ്വവര്‍ഗരതി നിയമവിരുദ്ധമല്ല.
കഴിഞ്ഞയാഴ്ച സ്വവര്‍ഗാനുരാഗത്തില്‍ ഏര്‍പ്പെട്ടതിന് ഏക്കയില്‍ രണ്ടുപേര്‍ക്കെതിരേ ചൂരല്‍കൊണ്ടടിച്ച് ശിക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."