HOME
DETAILS

കുങ്കുമപ്പാടം കണ്ടിട്ടുണ്ടോ?

  
backup
November 29 2020 | 02:11 AM

sunday-plus-2


ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ പാംപോറിലെ കൃഷിയിടത്തില്‍ നിന്ന് കുങ്കുമം വിളവെടുക്കുകയാണ് കശ്മിരി സ്ത്രീ. പാംപോറിലാണ് കശ്മീരില്‍ വിളയുന്ന കുങ്കുമത്തിന്റെ വലിയ ഭാഗവും കൃഷി ചെയ്യുന്നത്. 2020 ല്‍ ഭൗമസൂചികാ പദവി (ജി.ഐ ടാഗ്) ലഭിച്ച, കശ്മീരിന്റെ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിര്‍ണായക സ്ഥാനമുള്ള കശ്മീരി കുങ്കുമത്തിനു കാലാവസ്ഥാ മാറ്റവും, ജല ദൗര്‍ലഭ്യവും മൂലം കഷ്ടകാലമാണിപ്പോള്‍. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറാനിയന്‍ കുങ്കുമം കമ്പോളം പിടിച്ചടക്കിയതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഭക്ഷണം മുതല്‍ മരുന്ന് വരെ വ്യത്യസ്ത വസ്തുക്കളില്‍ കുങ്കുമം ഉപയോഗിക്കുന്നുണ്ട്. ഒരു കിലോഗ്രാം കുങ്കുമം ലഭിക്കാന്‍ ഒന്നര ലക്ഷത്തോളം കുങ്കുമ പൂക്കളെങ്കിലും വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു കിലോഗ്രാം കുങ്കുമത്തിന് രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ വിലവരും.

യൂട്ടായിലെ കൂറ്റന്‍
ഏകലോഹസ്തംഭം


യൂട്ടായില്‍ നിന്നു കണ്ടെത്തിയ ലോഹ നിര്‍മിത സ്തംഭമാണ് ചിത്രത്തില്‍. ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് ആട് വര്‍ഗത്തിന്റെ വാര്‍ഷിക കണക്കെടുക്കുകയായിരുന്ന ഉദ്യോഗസ്ഥരാണ് ഈ അജ്ഞാതസ്തംഭം കണ്ടെത്തിയത്. മൂന്ന് മീറ്ററോളം ഉയരം വരുന്ന, രണ്ടാളുകളുടെ ഉയരത്തിലുള്ള സ്തംഭം ഇക്കഴിഞ്ഞ നവംബര്‍ 18 നാണ് അമേരിക്കന്‍ സംസ്ഥാനമായ യൂട്ടായില്‍ നിന്നു കണ്ടെത്തിയത്. എന്നാല്‍ മനുഷ്യാധിവാസമില്ലാത്ത ഇവിടെ ഈ സ്തംഭം എങ്ങനെയെത്തിയെന്ന കാര്യമാണ് ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്നതിനു സമാനമായതിനാല്‍, അന്യഗ്രഹ ജീവികളുമായും സ്തംഭത്തെ ബന്ധപ്പെടുത്തുന്നവരുണ്ട്.


മമ്മി റിട്ടേണ്‍സ്


നൂറോളം പുരാതന ശവപേടകം കൂടി കണ്ടെത്തിയിരിക്കുന്നു, അതില്‍ പലതിലും മമ്മി ഉള്‍കൊള്ളുന്നത്. എവിടെ കണ്ടെത്തിയെന്ന ചോദ്യത്തിന് പ്രസക്തിയില്ല; പിരമിഡുകളുടെയും മമ്മികളുടെയും നാടായ ഈജിപ്തില്‍ തന്നെ. കണ്ടെത്തിയ ശവപേടകത്തില്‍ തുണിയില്‍ സുരക്ഷിതമായി പൊതിഞ്ഞ് മമ്മികള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ പലതിനും 2500 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബി.സി മുന്നൂറുകളില്‍ ഈജിപ്ത് ഭരിച്ചിരുന്ന റ്റോളമൈക്ക് ഭരണകൂടത്തിന്റെ കാലത്തേതാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന മമ്മികള്‍ എന്നാണ് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അള്‍ അനാനിയുടെ അവകാശവാദം.

കൂട്ടക്കുഴിമാടങ്ങള്‍
നിറഞ്ഞുതീരുമോ?

കൊറോണ ബാധിച്ച് കൂട്ടമായി മരിച്ചുവീഴുന്ന മനുഷ്യരെ മാന്യമായി യാത്രയാക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയാണ് ഭരണകൂടങ്ങളെ മിഴിച്ചുനോക്കുന്നത്. ഈ ചിത്രം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ബഹ്‌സത് സഹ്‌റ ഖബര്‍സ്ഥാനിലേതാണ്. ബഹ്‌സത് സഹ്‌റ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖബര്‍സ്ഥാനില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ഏറ്റവും അധികം മയ്യിത്തുകള്‍ ഖബറടക്കിയത് കൊറോണ കാലഘട്ടത്തിലാണെന്നാണ് ബഹ്‌സത് സഹ്‌റ ഖബര്‍സ്ഥാനിന്റെ മാനേജര്‍ പറയുന്നത്. രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് സാക്ഷ്യംവഹിക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാവുകയാണ് ഇറാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago