കെജ്‌രിവാളിനെതിരേ കുറ്റംചുമത്തി
ന്യൂഡല്‍ഹി: 2014ല്‍ നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി റെയില്‍ ഭവന് പുറത്ത് പ്രതിഷേധ ധര്‍ണ നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള എ.എ.പി നേതാക്കള്‍ക്കെതിരേ കോടതി കുറ്റംചുമത്തി. നിയമവിരുദ്ധമായി സംഘംചേരലുമായി ബന്ധപ്പെട്ട ഐ.പി.സിയിലെ 143, 145, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, (188), കലാപം (147), 332, 353 തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കൂടാതെ രാഖി ബിര്‍ല എം.എല്‍.എ, സോമ്‌നാഥ് ഭാരതി എം.പി എന്നീ എ.എ.പി നേതാക്കളും കേസില്‍ പ്രതികളാണ്. പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് അഡിഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാല്‍ ചൂണ്ടിക്കാട്ടി. അതേസമയം, അഷുതോഷിനെയും സഞ്ജയ് സിങ്ങിനെയും കേസില്‍ നിന്ന് ഒഴിവാക്കി. എ.എ.പി നേതാക്കള്‍ക്കു വേണ്ടി അഭിഭാഷകരായ ഋഷികേശ് കുമാര്‍, മുഹമ്മദ്് ഇര്‍ഷാദ് എന്നിവരാണ് ഹാജരായത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രാഖി ബിര്‍ല ഇന്നലെ കോടതിയില്‍ ഹാജരാവാതിരുന്നതിനാല്‍ അവര്‍ക്കെതിരേ കുറ്റംചുമത്തിയില്ല. രാഖി ബിര്‍ലയോട് ഈ മാസം എട്ടിന് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു. 2014ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദക്ഷിണ ഡല്‍ഹിയില്‍ ലഹരിമരുന്ന്, അനാശാസ്യ കേന്ദ്രങ്ങളില്‍ പൊലിസ് റെയ്ഡ് നടത്താത്തില്‍ പ്രതിഷേധിച്ചായിരുന്ന എ.എ.പി നേതാക്കള്‍ റെയില്‍ ഭവനു മുന്നില്‍ ധര്‍ണ നടത്തിയിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."