HOME
DETAILS
MAL
രോഗിയുടെ മരണം ചികിത്സാപ്പിഴവെന്ന്: ബന്ധുക്കള്‍ പ്രതിഷേധിച്ചു
backup
September 27 2018 | 01:09 AM
തിരുവനന്തപുരം: രോഗിയുടെ മരണം ചികിത്സ കിട്ടാത്തത് കൊണ്ടാരോപിച്ച് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
തൃക്കണ്ണാപുരം സ്വദേശി വിജയകുമാരി (58) യുടെ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇവരെ അഡ്മിറ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ മരണപ്പെട്ടു.
തുടര്‍ന്ന് ബുധനാഴ്ച രാവിലെയെത്തിയ ബന്ധുക്കളാണ് പ്രതിഷേധിച്ചത്. പരാതിയുള്ളതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മൃതദേഹം വിട്ടു തരൂ എന്ന് സൂപ്രണ്ട് അറിയിച്ചത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് പൊലിസെത്തി ചര്‍ച്ച നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."