സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂനിഫോം വിതരണം ആരംഭിച്ചു
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം വിതരണം ചെയ്യുന്ന പദ്ധതി പരമ്പരാഗത കൈത്തറിത്തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികള്‍ക്ക് യൂനിഫോം കൊടുക്കുന്നു എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. പല കാരണങ്ങളാല്‍ ക്ഷയിച്ചുപോയ പരമ്പരാഗത കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഇത് വലിയതോതില്‍ സഹായകരമാകും. അടുത്തവര്‍ഷം മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യൂനിഫോം നല്‍കാനാവും വിധം കൈത്തറി ഉത്പാദനം വര്‍ധിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനു കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. യോഗത്തില്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."