HOME
DETAILS

സി.എച്ച് അറബിക് അക്കാദമി കാലഘട്ടത്തിന്റെ ആവശ്യം: കുഞ്ഞാലിക്കുട്ടി

  
backup
May 23, 2017 | 12:30 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf

 

മലപ്പുറം: അറബ് രാജ്യങ്ങളുമായുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളും തൊഴില്‍ മേഖലകളിലെ അനന്ത സാധ്യതകളും പരിഗണിക്കുമ്പോള്‍ സി.എച്ച് അറബിക് അക്കാദമി കാലഘട്ടത്തിന്റെ ആവശ്യമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ചെമ്പക നഗറില്‍ സ്ഥാപിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അറബിക് അക്കാദമിയുടെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാംഗ്വേജ് കോച്ചിങ് സെന്റര്‍, ലാംഗ്വേജ് ലാബ്, അറബിക് എംപവര്‍മെന്റ് പ്രോഗ്രാം, മൈനോറിറ്റി കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് , ഗള്‍ഫ് കാരിയര്‍ ഗൈഡന്‍സ് സെന്റര്‍, റിസര്‍ച്ച് വിങ് തുടങ്ങിയ പദ്ധതികളുമായി സ്ഥാപിക്കുന്ന അറബിക് അക്കാദമി അനന്തമായ തൊഴില്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കും. കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിച്ച സി.എച്ചിന്റെ നാമധേയത്തില്‍ അക്കാദമി തുടങ്ങുന്നതിനുള്ള കെ.എ.ടി.എഫിന്റെ തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എ. മുഹമ്മദ് അധ്യക്ഷനായി. കരുവള്ളി മുഹമ്മദ് മൗലവി, പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉപഹാരം നല്‍കി. എം.വി അലിക്കുട്ടി, ഇബ്രാഹിം മുതൂര്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ടി.പി അബ്ദുല്‍ ഹഖ്, പി. സൈനുല്‍ ആബിദീന്‍, സി.എച്ച് ഹംസ മാസ്റ്റര്‍, പി.കെ ഷാഹുല്‍ ഹമീദ്, എസ്.എ റസാഖ് സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി സി. അബ്ദുല്‍ അസീസ് സ്വാഗതവും പി.പി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  2 hours ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  2 hours ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  2 hours ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  2 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  3 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  3 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  3 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  3 hours ago