സംഗീത സംവിധായകര്‍ സംഗീതത്തോട് പ്രതിബദ്ധത കാണിക്കണം: എം. ജയചന്ദ്രന്‍
കോഴിക്കോട്: ഗുരു ശിഷ്യ ബന്ധം സംഗീത മേഖലയില്‍ ഇല്ലാതായെന്ന് എം.ജയചന്ദ്രന്‍. സംഗീത സംവിധായകര്‍ ആ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പ്രതിബദ്ധത പുലര്‍ത്തണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാട്ടിന് പൂര്‍ണത കുറവായതിനാലാണ് നോട്ടം എന്ന സിനിമയില്‍ പി.ജയചന്ദ്രന്‍ പാടിയ പാട്ട് ഉപയോഗിക്കാതിരുന്നത്. അതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും ജയചന്ദ്രന്‍ പറഞ്ഞു. എം.ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ച നോട്ടം എന്ന ചിത്രത്തിലെ ഈ പാട്ട് ആദ്യം പി.ജയചന്ദ്രനായിരുന്നു ആലപിച്ചിരുന്നത്. എന്നാല്‍ എം.ജയചന്ദ്രന്റെ ശബ്ദത്തിലാണ് പാട്ട് പുറത്തിറങ്ങിയത്. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗായകന്‍ പി. ജയചന്ദ്രന്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. ഇതിനുള്ള വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. മലയാള സിനിമയിലെ പാട്ടുകളുടെ ഈണം കോപ്പിയടിക്കുന്നത് ഇന്നത്തെ മാത്രം കാര്യമല്ല, മുന്‍പും ഉണ്ടായിരുന്നെന്നും എം. ജയചന്ദ്രന്‍ പറഞ്ഞു.
ജി.ദേവരാജന്‍ മാസ്റ്ററെ കുറിച്ച് അദ്ദേഹം എഴുതിയ'വരിക ഗന്ധര്‍വ ഗായകാ'എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കോഴിക്കോട്ട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചിന് കെ.പി കേശവമേനോന്‍ ഹാളില്‍ എം.ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."