മുലക്കരവും അടിക്കരവും
1875ല്‍ ചേര്‍ത്തലയില്‍ സവര്‍ണ ഹൈന്ദവ തിട്ടൂരങ്ങള്‍ക്കെതിരേ സ്വന്തം മുലയറുത്തെറിഞ്ഞ് ധീര രക്തസാക്ഷിയായ വെളുത്തവളല്ലാത്ത വനിതാ വിപ്ലവകാരിയാണ് നങ്ങേലി.
ഒരുപക്ഷേ കേരള ചരിത്രത്തില്‍ ഇനിയൊരാവര്‍ത്തികൂടി സ്ഥാനം പിടിക്കാന്‍ സാധ്യതയില്ലാത്ത സമരരീതി. അവനവനുവേണ്ടിയല്ലാതെ അപരനുവേണ്ടി, വരും തലമുറക്ക് വേണ്ടിയുള്ള അസാധാരണമായ രക്തസാക്ഷിത്വം ! കേരളത്തിലെ അവര്‍ണ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവകാശം നേടിത്തന്നവരെന്ന് അഹങ്കരിച്ചിരുന്നവര്‍ അതേനാട് ഭരിക്കുമ്പോഴാണ് വിദ്യാര്‍ഥിനികള്‍ പരീക്ഷാഹാളില്‍ താറുടുക്കാന്‍ പോലും കഴിയാതെ വിഷമിച്ചതും,പരീക്ഷഎഴുതാനവര്‍ക്ക് മാനസിക വിഷമമുണ്ടായതും ! കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരള സര്‍ക്കാര്‍ അനുകൂലികളും, കേരള ഭരണത്തെ കുറ്റംപറഞ്ഞ് കേന്ദ്രഭരണ അനുകൂലികളും സാധാരണക്കാരായ ആളുകളെ വിഡ്ഢികളാക്കുന്നു. നങ്ങേലിയെ പോലെ മുലയറുത്ത് മരണം വരിക്കാനല്ല, ഭരണകൂടത്തിന്റെ ഇത്തരം സൈക്കോളജിക്കല്‍ ശ്രമങ്ങള്‍ക്കെതിരേ ഇനിയൊരനുഭവമുണ്ടായാല്‍ ഇതുപോലുള്ള തെമ്മാടികളുടെ മുഖത്തേക്ക് അടിവസ്ത്രം ഊരിയെറിഞ്ഞുകൊണ്ട് തുടങ്ങുന്ന സമര പോരാട്ടങ്ങള്‍ക്കായിരിക്കണം പെണ്‍കുട്ടികള്‍ തയാറാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."