മക്കയിലെത്തിയ മലയാളി ഹജ്ജ് സംഘത്തിന് വിഖായ സ്വീകരണം നല്‍കി
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി വിശുദ്ധ മക്കയിലെത്തിയ ആദ്യ മലയാളി സംഘത്തിന് സമസ്ത ഇസ്?ലാമിക് സെന്ററിന് കീഴിലെ മക്കയില്‍ സേവനത്തിലേര്‍പ്പെട്ട വിഖായ സന്നദ്ധ സേവക സംഘം സ്വീകരണം നല്‍കി.
മക്കയിലെത്തിയ സംഘത്തിലെ ആദ്യ ഹാജിക്ക് മക്കയില്‍ താമസ കെട്ടിടത്തില്‍ വച്ചാണ് വിഖായ സംഘം സ്വീകരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ അല്‍ഹിന്ദിന്റെ കീഴില്‍ എത്തിയ നൂറോളം ഹാജിമാര്‍ക്കാണ് വിഖായ സ്വീകരണം നല്‍കിയത്. ശംസുദ്ധീന്‍ തങ്ങള്‍ മിര്‍ഷാദ് യമാനി ചാലിയത്തിനു ഉപഹാരം നല്‍കി. ശിഹാബ് ഫൈസി, മുനീര്‍ ഫൈസി മാമ്പുഴ മക്ക, സൈനുദ്ധീന്‍ അന്‍വരി, സക്കീര്‍ അന്‍വരി, എഞ്ചിനീയര്‍ സിറാജ്, നൗഫല്‍ ചേലേമ്പ്ര, ബശീര്‍ മുതുപറമ്പ്, സുബൈര്‍ ബദ്‌രി, ഫാറൂഖ് മലയമ്മ,യുസുഫ് പൊയില്‍, ഹാശിം കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
150 ഓളം വിഖായ പ്രവര്‍ത്തകരാണ് ഹാജിമാരുടെ സേവനത്തിനായി മക്കയില്‍ സദാ സമയവും പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളെ തരം തിരിച്ചു ഓരോ ഗ്രൂപ്പിനും പ്രത്യേക ചുമതല നല്‍കിയാണ് മുന്‍ കാലങ്ങളിലെന്ന പോലെ വിഖായ കര്‍മ്മ നിരതരാകുന്നത്. മെഡിക്കല്‍ വിങ്, ഫ്രെയ്‌ഡേഴ്‌സ് വിങ്, അസീസിയ കാറ്റഗറി വിങ്, ഹറം പരിസര വിങ്, മിന സര്‍വ്വീസ്, ആശുപത്രി വിസിറ്റ് വിങ് എന്നിങ്ങനെ വിവിധ വിങ്ങുകളാക്കി തിരിച്ചുള്ള ചടുലമായ പ്രവര്‍ത്തനങ്ങളാണ് വിഖായ ആസൂത്രണം ചെയ്യുന്നത്. നാഷണല്‍ കമ്മിറ്റി സഹകണത്തോടെ മക്ക സെന്‍ട്രല്‍ കമ്മിറ്റിയാണ് വിഖായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."