പ്രവാസികള്‍ക്ക് ആശ്വാസം,ഒമാനില്‍ പുതിയ തൊഴില്‍ വിസ നല്‍കുന്നത് പുനരാരംഭിച്ചു
മസ്കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരുന്ന വിസ പ്രൊസസിംഗ് ഒമാനില്‍ പുനരാംഭിച്ചു.
വര്‍ക്ക് അല്ലെങ്കില്‍ റെസിഡന്‍സി വിസകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്നും ഇത് കൊവിഡിന് മുമ്പുള്ള അതേ രീതിയില്‍ തന്നെ പ്രൊസസ്സ് ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്ട്ട്സ് ആന്‍ഡ് റെസിഡന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ പത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
'നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. മാര്‍ച്ചില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള അതേ രീതിയിലാണ് റെസിഡന്‍സ് വിസകളും നല്‍കുന്നത്, 'ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മാസം മുതല്‍ 21 ദിവസത്തെ വാലിഡിറ്റിയുള്ള എക്സ്പ്രസ് വിസകളും ഫാമിലി വിസിറ്റ് വിസകളും അനുവദിച്ച് തുടങ്ങിയിരുന്നു.കൊവിഡിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിപ്പോയ വിസ കാലാവധി കഴിഞ്ഞവര്‍ക്കും ഓണ്‍ലൈന്‍ വഴി ആര്. ഒ. പി വിസ പുതുക്കി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."