HOME
DETAILS
MAL
ഡഫ് ഒളിംപിക്‌സ് സ്വര്‍ണ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും
backup
July 06 2019 | 18:07 PM
തിരുവനന്തപുരം: തായ്‌വാനില്‍ നടന്ന ഏഷ്യാ-പസഫിക് ഡഫ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ശ്രീജിഷ്ണ, ജിജോ കുര്യാക്കോസ് എന്നീ മലയാളി താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. കേള്‍വിശക്തിയില്ലാത്ത ഈ താരങ്ങള്‍ക്ക് കായികവകുപ്പിന്റെ കായിക വികസനനിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.
തൃശൂര്‍ പെരുവല്ലൂര്‍ സ്വദേശിയാണ് ശ്രീജിഷ്ണ. ഹൈജംപിലാണ് ഈ മിടുക്കിയുടെ മെഡല്‍ നേട്ടം. ലോങ്ജംപിലും മികവുണ്ട്. തിരുവനന്തപുരം സായിയില്‍ താമസിച്ചാണ് പരിശീലനം. തിരുവനന്തപുരം ആക്കുളത്തെ നിഷില്‍ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ശ്രീജിഷ്ണയുടെ കേള്‍വിശക്തിയില്ലാത്ത ഇളയ സഹോദരനും ലോങ്ജംപ് താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."