വേനല്‍മഴ വിനയായി; മലയോര ഹൈവേ ചെളിക്കുളം
ഇളകിയ മണ്ണില്‍ വെള്ളം കെട്ടികിടക്കാന്‍ തുടങ്ങിയതോടെ ജീവന്‍ പണയം വച്ചാണ് ഇരുചക്ര വാഹനയാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്
ആലക്കോട്: വേനല്‍ മഴയില്‍ റോഡ് ചെളിക്കുളമായതോടെ മലയോരത്ത് യാത്ര ദുഷ്‌കരമായി. മലയോര ഹൈവേ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഭാഗത്താണ് കാല്‍നട യാത്രപോലും സാധ്യമല്ലാത്ത രീതിയില്‍ റോഡ് കുളമായത്.
ഹൈവേ നിര്‍മാണത്തിനായി വെട്ടി പൊളിച്ചിരിക്കുന്ന റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടുന്നതും പതിവായി. നെല്ലിപ്പാറ ടൗണില്‍ കലുങ്ക് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് വീണ കാറില്‍ നിന്നു തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപെട്ടത്. ആവശ്യമായ കരിങ്കല്ലുകള്‍ ലഭ്യമാകാത്തതാണ് റോഡ് നിര്‍മാണം ഇഴയാന്‍ ഇടയാകുന്നത്. മലയോര മേഖലയിലെ ക്വാറികള്‍ക്ക് പൂട്ട് വീണതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇളകിയ മണ്ണില്‍ വെള്ളം കെട്ടികിടക്കാന്‍ തുടങ്ങിയതോടെ ജീവന്‍ പണയം വച്ചാണ് ഇരുചക്ര വാഹനയാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്.
നടുവിലില്‍ നിന്നു ചെമ്പേരിയിലേക്കുള്ള ഭാഗത്തെ ടാറിങ് മുഴുവന്‍ വെട്ടിപൊളിച്ചിട്ടിരിക്കുന്നതി നാല്‍ ഇരട്ടിയിലധികം ദൂരം വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."