വാക്‌സിന്‍ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനായി കേരളത്തിന് പുതിയ സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മാണത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് ഡോ.ജേക്കബ് ജോണാണ് സമിതി അധ്യക്ഷന്‍.
കേരളത്തില്‍ വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ ഗവേഷണവും നിര്‍മാണവും നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ലോകത്തിന്റെ പലഭാഗത്തായി ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കൊവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യപ്രവര്‍ത്തകായിരിക്കും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുക.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മറ്റുള്ളവരിലേക്കെത്തിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പും മറ്റ് ചില ആഘോഷങ്ങളും നടക്കുന്ന സമയമായത് കൊണ്ട് കൊണ്ട് തന്നെ കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോ പലരിലും ഗുരുതരമാകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സജ്ജമാക്കിയ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ കൊവിഡ് മുക്തര്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."