പ്രകൃതിയുടെ കഥപറഞ്ഞ് ഹരിപ്രസാദിന്റെ ചിത്രങ്ങള്‍
കണ്ണൂര്‍: പക്ഷികളും മൃഗങ്ങളും പ്രകൃതിഭംഗിയും ഒപ്പിയെടുത്ത നാച്വറല്‍ മൊമെന്‍ഡ്‌സ് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു. പട്ടുവം മംഗലശ്ശേരി സ്വദേശിയും കണ്ണൂരിലെ ആനിമേഷന്‍ കമ്പനി പാര്‍ട്ണറുമായ ഹരിപ്രസാദ് പകര്‍ത്തിയ 40ഓളം ചിത്രങ്ങളാണ് കണ്ണൂര്‍ ഗുരുഭവനില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ട സുഹൃത്തുക്കളും മറ്റുമാണ് പ്രദര്‍ശനം നടത്താനുള്ള പ്രേരണ നല്‍കിയതെന്നും തന്റെ ആദ്യ പ്രദര്‍ശനമാണിതെന്നും ഹരിപ്രസാദ് പറയുന്നു. ചിത്രങ്ങളില്‍ കൂടുതലും പക്ഷികളുടേതാണ്. നൃത്തം ചെയ്യുന്ന പൊന്‍മാനും വേഴാമ്പലും ഇതില്‍ ഉള്‍പ്പെടുന്നു. തട്ടേക്കാട്, നെല്ലിയാമ്പതി, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മിക്ക ചിത്രങ്ങളും പകര്‍ത്തിയത്. ജോലിക്കിടെ കണ്ടെത്തിയ ഒഴിവു സമയങ്ങളിലാണ് യാത്ര. ചിത്രപ്രദര്‍ശനം സംവിധായകന്‍ ഷെറിന്‍ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ബ്രണ്ണന്‍ കോളജ് മലയാളം പ്രൊഫ. എ.ടി മോഹന്‍രാജ്, ആര്‍ട്ടിസ്റ്റ് ശശികല, പ്രകാശ് ചെങ്ങല്‍, പ്രശാന്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."