രാമന്തളി മാലിന്യപ്രശ്നം മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നാളെ
കണ്ണൂര്‍: രാമന്തളി ജനത ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നതിന് വേണ്ടി നടത്തുന്ന സഹനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ രാവിലെ 10ന് കലക്ട്രേറ്റിന് മുന്നില്‍ പ്രതിക്ഷേധ സംഗമം നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ രജനി രമാനന്ദ് അറിയിച്ചു. ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാകുന്നതിന് ഭീഷണിയായ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് അടച്ച് പൂട്ടാന്‍ മടികാണിക്കുന്ന നാവിക അക്കാദമി അധികാരികളുടെ നടപടി മനുഷ്യത്വരഹിതമാണെന്നും രജനി രമാനന്ദ് ആരോപിച്ചു.
മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 85ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ സമരസമിതി പ്രവര്‍ത്തക കെ.പി പരമേശ്വരിയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരസമിതി വനിതാ കൂട്ടായ്മ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി പന്തലില്‍ എത്തി. ഇന്നു രാവിലെ 11ന് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കവി ഇഞ്ചക്കാട് ബാലചന്ദ്രന് സമരപന്തല്‍ സന്ദര്‍ശിക്കും. നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് നടക്കുന്ന 26, 27 തിയതികളില്‍ രാമന്തളി പഞ്ചായത്തില്‍ നടത്തുന്ന കരിദിനവും രാമന്തളിയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പാലങ്ങളില്‍ 26ന് പ്രഖ്യാപിച്ച ബഹുജന പ്രതിഷേധവും വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി യോഗം അഭ്യര്‍ഥിച്ചു. ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."