ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടികൂടും
തെഹ്‌റാന്‍: യു.എസ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയായിരുന്ന കൂറ്റന്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടിഷ് നാവികസേന പിടികൂടിയതിനെതിരേ ഇറാന്‍. കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടിഷ് കപ്പല്‍ പിടികൂടുമെന്ന് ഇറാനിലെ പരമോന്നതനേതാവ് അലി ഖാംനഇയുടെ ഉപദേശകസമിതി അംഗം മുഹ്‌സിന്‍ റസാഇ പറഞ്ഞു.
ഇതിനു പകരമായി ഒരു ബ്രിട്ടിഷ് കപ്പല്‍ തങ്ങള്‍ പിടികൂടുമെന്ന് ഇറാന്‍ വിപ്ലവഗാര്‍ഡ് കമാന്‍ഡറും ബ്രിട്ടന് മുന്നറിയിപ്പു നല്‍കി. വ്യാഴാഴ്ച ജിബ്രാള്‍ട്ടറില്‍ വച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-1 ബ്രിട്ടിഷ് നാവികസേന പിടികൂടിയത്. കപ്പലിലെ 28 ജീവനക്കാരില്‍ ഇന്ത്യക്കാരും പാകിസ്താനികളുമുണ്ട്. കപ്പല്‍ പിടിച്ചെടുത്തത് നിയമവിരുദ്ധമായാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അതിനിടെ ഇറാന്റെ ഒരു എണ്ണക്കപ്പല്‍ സഊദി പിടിച്ചുവച്ചിരിക്കുന്നതായി ഇറാന്‍ അധികൃതര്‍ ആരോപിച്ചു.
കഴിഞ്ഞ ഏപ്രില്‍ 30ന് സൂയസ് കനാലിലേക്കു പോകുന്നതിനിടെ ജിദ്ദ തുറമുഖത്തുവച്ച് എന്‍ജിന്‍ തകരാറ് സംഭവിച്ച ഇറാന്‍ കപ്പലാണ് സഊദി പിടിച്ചുവച്ചിരിക്കുന്നത്. 120 കോടി അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്നു കപ്പല്‍. കപ്പല്‍ വിട്ടുകൊടുക്കണമെങ്കില്‍ 20 ദശലക്ഷം ഡോളര്‍ ഇറാന്‍ പിഴയടക്കണമെന്നാണ് സഊദി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."