HOME
DETAILS

കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവും പിഴയും

  
backup
July 06 2019 | 20:07 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d

 


തിരുവനന്തപുരം: മന്ത്രവാദം, ആഭിചാരക്രിയ എന്നീ അനാചാരങ്ങള്‍ തടയുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്ലിന്റെ കരടായി. കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്.


കുറ്റക്കാര്‍ക്ക് ഒരുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും ആയിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന രീതിയിലാണ് നിയമം. ഇര മരിച്ചാല്‍ ശിക്ഷാവിധി അതിനനുസരിച്ച് മാറും. മന്ത്രവാദം, ആഭിചാരക്രിയ എന്നിവയുടെ പരസ്യം നിരോധിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാന്ത്രിക പരിഹാരങ്ങളോ മന്ത്രവാദമോ പരാമര്‍ശിക്കുന്ന ഏതെങ്കിലും പരസ്യം പ്രസിദ്ധീകരിച്ചാല്‍ ഒരുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ലഭിക്കും. പരസ്യം പ്രസിദ്ധീകരിക്കുന്ന സ്ഥാപന മേധാവിക്കും ശിക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്.
പൊലിസ് ഉദ്യോഗസ്ഥന് തന്റെ അധികാരപരിധിക്കുള്ളില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് മനസിലായാല്‍ തെളിവ് ശേഖരിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും അധികാരമുണ്ടായിരിക്കും.


മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍, ചൂഷണം, മന്ത്രവാദം എന്നിവയുടെ അനന്തരഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്ന ഇരകള്‍ക്ക് കൗണ്‍സിലിങ്ങും വൈദ്യസഹായവും നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കരട് ബില്ലില്‍ ശുപാശ ചെയ്യുന്നു. ഏതെങ്കിലും മതപരമോ ആത്മീയമോ ആയ സ്ഥലങ്ങളില്‍ നടത്തുന്ന ആരാധനാരീതി, കലകള്‍, പരിശീലനം, പ്രചാരണം, മരിച്ച വിശുദ്ധരുടെ അത്ഭുതങ്ങള്‍, മതപ്രബോധകരുടെ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രചാരണം, ഒരു വ്യക്തിക്കും ശാരീരിക ഉപദ്രവമുണ്ടാക്കാത്ത മതപരമായ ആചാരങ്ങള്‍, മതപരമായ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, പ്രാര്‍ഥനകള്‍, ഘോഷയാത്രകള്‍, വാസ്തുശാസ്ത്രത്തെ സംബന്ധിച്ച ഉപദേശം, ജ്യോതിഷികളുടെ ഉപദേശം (ഏതെങ്കിലും വ്യക്തിയെ വഞ്ചിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍), പരമ്പരാഗത മതപരമായ ആചാരങ്ങളും പ്രവൃത്തികളും എന്നിവയെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമ പരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ കരട് ബില്‍ നിയമവകുപ്പ് വിശദമായി പരിശോധിച്ചശേഷം അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും നിയമമാക്കുക.


നിയമത്തിന്റെ പരിധിയില്‍ വരുന്നവ

മന്ത്രവാദം, ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാന്‍ ഉപദേശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക.
പ്രേതത്തെ പുറത്താക്കാനെന്ന വ്യാജേന ഏതെങ്കിലും വ്യക്തിയെ ആക്രമിക്കുക, കയറോ ചങ്ങലയോ ഉപയോഗിച്ച് കെട്ടിയിടുക, വടികൊണ്ടോ ചമ്മട്ടി കൊണ്ടോ അടിക്കുക, മേല്‍ക്കൂരയില്‍ തൂക്കിയിടുകയോ മുടി പറിച്ചെടുക്കുകയോ ചെയ്യുക.


ഒരു വ്യക്തിയുടെ ശരീരത്തില്‍ ഏതെങ്കിലും മാര്‍ഗത്തിലൂടെ വേദന ഉണ്ടാക്കുക, ലൈംഗിക പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുക, മലമൂത്രവിസര്‍ജനങ്ങള്‍ വായില്‍ ബലമായി ഒഴിക്കുക.
ഒരാള്‍ക്ക് അമാനുഷിക ശക്തികളുണ്ടെന്ന ധാരണ സൃഷ്ടിക്കുക. അമാനുഷിക ശക്തിയിലൂടെ മാതൃത്വം ഉറപ്പുനല്‍കുക. സ്ത്രീകള്‍ക്കെതിരായ ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടുക, ഗ്രാമത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് നിരോധിക്കുക, ആരാധനയുടെ പേരിലോ മറ്റോ നഗ്‌നരായി നില്‍ക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുക.
മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ ഏതെങ്കിലും വ്യക്തിയെ നിര്‍ബന്ധിക്കുക.
കവിളിന്റെ ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് വടിയോ അമ്പോ തുളയ്ക്കുക, 'കുട്ടിച്ചാത്തന്‍' എന്ന വ്യാജേന വീടുകളില്‍ കല്ലെറിയുകയോ ഭക്ഷണമോ വെള്ളമോ മലിനമാക്കുകയോ ചെയ്യുക, ഏതെങ്കിലും അസുഖത്തിന് വൈദ്യചികിത്സ നടത്തുന്നത് തടയുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago