HOME
DETAILS
MAL
അര്‍ജന്റീനക്ക് ജയത്തോടെ മടക്കം; മെസിക്ക് ചുവപ്പ് കാര്‍ഡ്
backup
July 06 2019 | 23:07 PM
സാവോ പോളോ: കോപ അമേരിക്കയില്‍ അര്‍ജന്റീനക്ക് ജയത്തോടെ മടക്കം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.
പന്ത്രണ്ടാം മിനുട്ടില്‍ അഗ്യൂറോയിലൂടെ ആദ്യ ഗോള്‍ നേടിയ നീലപ്പട 22-ാം മിനുട്ടില്‍ ഡിബാലയുടെ ഗോളിലൂടെ ലീഡുയര്‍ത്തി. കയ്യാങ്കളികള്‍ ഏറെ അരങ്ങേറിയ മത്സരത്തില്‍ പരസ്പരം തമ്മിലടിച്ചതിന് 37-ാം മിനുട്ടില്‍ ലയണല്‍ മെസിക്കും ചിലിയുടെ ഗാരി മെദലിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു കളം വിടേണ്ടി വന്നു.
59-ാം മിനുട്ടില്‍ ആര്‍തുറോ വിദാലാണ് ചിലിയുടെ ആശ്വാസ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."