HOME
DETAILS

പശ്ചിമേഷ്യയിലെ മിസൈല്‍ പ്രതിരോധ സംവിധാനം മാറ്റിസ്ഥാപിക്കാനൊരുങ്ങി അമേരിക്ക

  
backup
September 27, 2018 | 7:04 PM

pashchimeshyayil-misile

റിയാദ്: പുതിയ ഭീഷണികളെ നേരിടാന്‍ അമേരിക്ക പശ്ചിമേഷ്യയില്‍ സംവിധാനിച്ചിരുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കുന്നു. നേരത്തെ സജ്ജമാക്കിയ നാലിടങ്ങളിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അവിടെനിന്നു മാറ്റി പുതിയ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാണ് ശ്രമം.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇറാനു പുറമേ റഷ്യ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള ഭീഷണികളെ മറികടക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അറബ് മേഖലയില്‍ നേരത്തെ തയാറാക്കിയിരുന്ന നാലു മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് പിന്‍വലിക്കുന്നത്. കുവൈത്തിലെ രണ്ടും ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ഓരോന്നുമാണ് പിന്‍വലിക്കുക. മിസൈല്‍ പ്രതിരോധ സംവിധാനമായ അമേരിക്കന്‍ പാട്രിയറ്റ് മിസൈലുകളാണ് പിന്‍വലിക്കുന്നത്. എന്നാല്‍, ഇത് ഏതു ഭാഗത്തേക്കാണ് പുതുതായി സംവിധാനിക്കുന്നതെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
ഇവിടങ്ങളില്‍നിന്നു മാറ്റുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നവീകരണത്തിനു ശേഷമായിരിക്കും പുതിയ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുക. ഈ രാജ്യങ്ങള്‍ക്കു പുറമേ സഊദിയിലും അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സിറിയന്‍ പ്രതിസന്ധിയെ തുടര്‍ന്നു റഷ്യയുമായി ഇടഞ്ഞുനില്‍ക്കുന്ന അമേരിക്ക ചൈനയുമായും അകല്‍ച്ചയിലാണ്. ഈ ഭീഷണികളെ മറികടക്കാനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  a month ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  a month ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  a month ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  a month ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  a month ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a month ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  a month ago