HOME
DETAILS
MAL
ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കണം: സീസി
backup
September 27, 2018 | 7:06 PM
ന്യൂയോര്‍ക്ക്: ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭാ സമ്മേളനത്തിനെത്തിയ സീസി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രസ്താവന നടത്തിയത്.
ന്യൂയോര്‍ക്കിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ സമാധാന ചര്‍ച്ച പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സംസാരിച്ച സീസി ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ ഊന്നിയുള്ള വിശാലമായ പരിഹാരമാണു വേണ്ടതെന്നും വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണം അന്തിമമായ സമാധാന ഫോര്‍മുലയെന്നും സീസി പറഞ്ഞു. ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസാണ് കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."