HOME
DETAILS
MAL
മക്കയില്‍ സൗജന്യ ഡയാലിസിസ് സഹായവുമായി വിഖായ
backup
July 07 2019 | 17:07 PM
മക്ക: ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ആശ്വാസവുമായി മക്ക വിഖായ പ്രവര്‍ത്തകര്‍.
മക്കയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിവരുന്ന സേവനം, ആവശ്യമുള്ള മലയാളി തീര്‍ഥാടകര്‍ക്കുകൂടി ലഭ്യമാക്കും.
സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് വരുന്ന രോഗികള്‍ അവരുടെ കവര്‍ നമ്പരും പ്രൈവറ്റ് വഴി വരുന്നവര്‍ അവരുടെ ഗ്രൂപ്പിന്റെ പേരും, രോഗിയായ ഹാജിയുടെ പേരും ഉള്‍പ്പെടെ വിഖായ പ്രവര്‍ത്തകരെ ബന്ധപ്പെടാവുന്നതാണ്. നാട്ടില്‍ നിന്നുള്ള ഡയാലിസിസ് റിപ്പോര്‍ട്ടും പാസ്പോര്‍ട്ട് കോപ്പിയും കൂടെ കരുതണം. സഹായം ആവശ്യമുള്ളവര്‍ മക്ക വിഖായ കണ്‍വീനര്‍ മുനീര്‍ ഫൈസി 00966552435260, വിഖായ മെഡിക്കല്‍ കണ്‍വീനര്‍: കബീര്‍ കാസര്‍കോട് 00966562065790, കോഡിനേറ്റര്‍ ഫരീദ് ഐക്കരപ്പടി 00966551388706 എന്നിവരെ ഈ നമ്പറുകളിലോ വാട്സ് ആപ്പിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."