ജൈവകൃഷിയില്‍ മാതൃകയായി സാബു
രാജപുരം: ജൈവ കൃഷിയില്‍ വിജയം മാത്രം കൊയ്യുന്ന യുവ കര്‍ഷകന്‍ തന്റെ ജീവിതം സമാനതകളില്ലാത്ത കൃഷിയനുഭവമാക്കുന്നു. മടിക്കൈ കാരാക്കോട് സ്വദേശിയായ സാബുവാണ് കാര്‍ഷിക മേഖലയ്ക്ക് അഭിമാനമാകുന്നത്.
മുഴുവന്‍സമയ കര്‍ഷകനായിരുന്ന അച്ഛന്റെ വഴിയില്‍ ചെറുപ്പം മുതല്‍ ആകൃഷ്ടനായിരുന്ന സാബു അച്ഛന്റെ മരണശേഷമാണ് മുഴുവന്‍ സമയ കര്‍ഷകനായി മാറിയത്.
ടാക്‌സി ഡ്രൈവറായിരുന്നു സാബു. വീട്ടിനടുത്ത അഞ്ച് ഏക്കര്‍ തരിശു ഭൂമി പാട്ടത്തിനെടുത്ത് മണ്ണിട്ട് കൃഷിയോഗ്യമാക്കിയാണ് ജൈവകൃഷിക്ക് തുടക്കമിട്ടത്. വീടിനുചുറ്റുമുള്ള മൂന്നേക്കര്‍ സ്ഥലത്തും ജൈവ കൃഷി നടത്തുന്നുണ്ട്.
പയര്‍, തക്കാളി, വഴുതന, വെള്ളരി, കക്കരി, പടവലം, ചോളം, കുമ്പളം, മത്തന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിളകള്‍ സംയോജിപ്പിച്ചു കൊണ്ടാണ് സാബുവിന്റെ കാര്‍ഷിക മുന്നേറ്റം.
കാഞ്ഞങ്ങാട് നഗരത്തിനു പുറമെ മലയോരത്തെ മിക്ക പച്ചക്കറിക്കടകളിലും സാബുവിന്റെ തോട്ടത്തിലെ പച്ചക്കറികള്‍ വില്‍ക്കുന്നുണ്ട്.
ആദ്യ രണ്ടുവര്‍ഷങ്ങളില്‍ വലിയ മെച്ചമൊന്നും ഉണ്ടായില്ലെങ്കിലും ഭൂമി പാകപ്പെട്ടു കഴിഞ്ഞപ്പോള്‍ രണ്ടുവര്‍ഷമായി ലാഭത്തിലെത്തിയിരിക്കുകയാണൈന്ന് സാബു പറയുന്നു.
കനത്തമഴയില്‍ നാശമുണ്ടായിട്ടും കൃഷിയെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്ന ഈ മാതൃകാകര്‍ഷകന്‍ നേരിടുന്ന പ്രശ്‌നം കൃഷിയെ ബാധിക്കുന്ന വന്യജീവികളുടെ ശല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."