ഏറ്റവും വലിയ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 പരീക്ഷണപറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. 92 മീറ്റര്‍ നീളമുള്ള ഈ വിമാനം ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും വലിപ്പമുള്ളതാണെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനം, ഹെലികോപ്റ്റര്‍, എയര്‍ഷിപ്പ് തുടങ്ങിയ പത്തോളം വിമാന നിര്‍മിത സാങ്കേതികവിദ്യകളുടെ സങ്കലനത്തിലൂടെയാണ് ഹൈബ്രിഡ് ഇനത്തില്‍ ഇത്തരം ഒന്ന് സാക്ഷത്ക്കരിച്ചിരിക്കുന്നത്. ഹീലിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ വിമാനം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിലേക്ക് ഇതോടെ കൂടുതല്‍ അടുത്തിരിക്കയാണ്.
യാത്രക്കാരുമായി 6,100 മീറ്റര്‍ ഉയരത്തില്‍ അഞ്ചു ദിവസംവരെ പറക്കാവുന്ന രീതിയിലാണ് രൂപകല്‍പന. 10ാം തിയതിവരെ 180 മിനുട്ട് പരീക്ഷണപറക്കല്‍ വിമാനം പൂര്‍ത്തീകരിച്ചിരുന്നതായി രൂപകല്‍പന നിര്‍വഹിച്ച ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് വ്യക്തമാക്കി.
വിമാനത്തിന്റെ പ്രവര്‍ത്തനം അതീവ മികച്ചതാണെന്ന് പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയ മുഖ്യ പൈലറ്റ് ഡേവ് ബേണ്‍സും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."