ആര്.ടി.ഒ, ജോ. ആര്.ടി.ഒ ഓഫിസുകളെ അധികാരപ്പെടുത്തി
കോഴിക്കോട്: സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്രാപാസ് നല്‍കുന്നതിന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാപന പരിധിയിലെ ആര്.ടി.ഒ ഓഫിസുകളെയും ജോയിന്റ് ആര്.ടി.ഒ ഓഫിസുകളെയും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അധികാരപ്പെടുത്തി. വിദ്യാര്‍ഥി പ്രതിനിധികളും സ്വകാര്യ ബസ് ഉടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറാന്‍ ബസ് ജീവനക്കാര്‍ക്ക് ഉടമകള്‍ നിര്‍ദേശം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വകാര്യബസ് പാസ് നല്‍കുന്നത് ഒരു വര്‍ഷത്തേക്കാണ്. പുതിയ വര്‍ഷത്തിലേക്കുള്ള പാസ് നല്‍കുന്നതുവരെ പഴയ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുവദിക്കാനും ധാരണയായി. വിദ്യാര്‍ഥികള്‍ യാത്രാ ടിക്കറ്റുകള്‍ എടുക്കാത്തപക്ഷം നടപടി സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."