മണിപ്പൂരില്‍ തീവ്രവാദി ക്യാംപ് സൈന്യം പൊളിച്ചുനീക്കി
ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദ സംഘടനയായ എന്‍.എസ്.സി.എന്‍(ഐ.എം) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് എന്ന തീവ്രവാദ സംഘടനയുടെ ഒളിത്താവളം സൈന്യം തകര്‍ത്തു.
ഗ്രാമവാസികളില്‍ നിന്ന് പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്.
കേന്ദ്രസര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇവരുടെ തീവ്രവാദ പ്രവര്‍ത്തനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാണ്.
മണിപ്പൂരിലെ കെക്രു നാഗാ ഗ്രാമത്തിലെ വനമേഖലയിലാണ് തീവ്രവാദികള്‍ ക്യാംപ് ചെയ്തിരുന്നത്. ഇവിടെ തിരച്ചില്‍ നടത്തിയ സൈന്യം ക്യാംപ് പൂര്‍ണമായും പൊളിച്ചു നിക്കി.
സൈന്യം ഇവിടെ എത്തുന്നതിന് മുന്‍പുതന്നെ തീവ്രവാദികള്‍ ക്യാംപ് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇവരുടെ യൂനിഫോം, യുദ്ധത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
കണ്ടെടുത്ത ആയുധങ്ങളില്‍ പലതും അമേരിക്കന്‍ നിര്‍മിതമാണ്. എം-16 റൈഫിള്‍, എ.കെ വിഭാഗത്തില്‍പെട്ട തോക്കുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."