അധിനിവേശ സസ്യങ്ങളെ നീക്കംചെയ്യാന്‍ വിദ്യാര്‍ഥികളും
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വിദേശ കളകളുടെ കടന്നുകയറ്റത്തിനെതിരേയാണ് വനംവകുപ്പിനൊപ്പം എന്‍.എസ്.എസ് വിദ്യാര്‍ഥികളും കൈകോര്‍ത്തത്.
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് കുറിച്യാട് റെയിഞ്ച് ഓഫിസ് ജീവനക്കാരുമായി ചേര്‍ന്നാണ് സങ്കേതത്തിലെ വിദേശ കളസസ്യങ്ങളെ പിഴുതുമാറ്റുന്നത്.
സങ്കേതത്തിലെ വിദേശ കളകളെയും ഇലപ്പുള്ളി ചെടികളെയുമാണ് വനംവകുപ്പ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കുപ്പാടി മരംഡിപ്പോ പരിസരത്തെ കളകളെയും ഇലപ്പുള്ളി ചെടികളെയും നീക്കംചെയ്തു. സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി പാതയോരത്തെ വിദേശകളകളെയും നീക്കംചെയ്തു.
വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി രതീശന്‍, സര്‍വജന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്‍ സംസാരിച്ചു.ന കളനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ നവീന്‍പോള്‍, ഐറീന്റോസ്, കെ.ജെ നന്ദന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."