HOME
DETAILS

ബഹ്‌റൈനില്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രഥമ ടാലന്റ് ഫെസ്റ്റ് നവംബറില്‍

  
backup
July 07 2019 | 22:07 PM

talent-fest-behrain

 

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ക്ലബ് പ്രവാസി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സംഘടിപ്പിക്കുന്ന പ്രഥമ കലാ സാഹിത്യ മത്സരങ്ങള്‍ 'ടാലന്റ് ഫെസ്റ്റ് '2019
നവംബര്‍ ആദ്യവാരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2001 ഒക്ടോബര്‍ 1 നും 2014 ഒക്ടോബര്‍ 30 നും ഇടയില്‍ ജനിച്ച എല്ലാ ഇന്ത്യക്കാരുടെ മക്കള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. പ്രായത്തിനനുസരിച്ച് 5 വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

സംഗീതം,നൃത്തം,സാഹിത്യം എന്നിവ കൂടാതെ ഗ്രൂപ്പ് ഇനങ്ങളിലുള്ള മത്സരങ്ങളും ബഹറിനില്‍ ആദ്യമായി മ്യൂസിക് ബാന്‍ഡ് മത്സരവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ടാലന്റ് ടെസ്റ്റ്,ടാലന്റ് നൈറ്റ്,എന്നിങ്ങനെ രണ്ടു വിഭാഗമായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യ വിഭാഗത്തില്‍ ഡ്രോയിങ്,പെയിന്റിംഗ്,വെജിറ്റബിള്‍ കാര്‍വിംഗ്,ക്ലേ മോഡലിംഗ്,കവിത,പ്രസംഗം,മെമ്മറി ടെസ്റ്റ്,പൊതുവിജ്ഞാനം,കഥ,പ്രബന്ധമത്സരം എന്നിവയും ടാലന്റ് നൈറ്റില്‍ വിവിധ ഭാഷാ ഗാനങ്ങള്‍,കരോക്കെ ഗാനം,ഹിന്ദുസ്ഥാനി,ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്,മോഹിനിയാട്ടം,ഭരതനാട്യം,കുച്ചുപ്പുടി,കഥക്,ഫോക്ക് ഡാന്‍സ്,സിനിമാറ്റിക്,വെസ്റ്റേണ്‍ ഡാന്‍സ്,മോണോ ആക്ട്,ഫാന്‍സി ഡ്രസ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഗ്രൂപ്പ് ഇനങ്ങളില്‍ സിനിമാറ്റിക്,ഫോക്ക്,വെസ്റ്റേണ്‍,മ്യൂസിക് ബാന്‍ഡ് എന്നിവയുമാണ് മത്സര ഇനങ്ങള്‍.

രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും വേണ്ടിസെപ്റ്റംബര്‍ 15 മുതല്‍ക്ക് www.indianclub-bahrain.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.ഒക്ടോബര്‍ 10 ആണ് അവസാന തീയ്യതിപരിപാടിയ്ക്ക് വേണ്ടി ക്ലബ്ബില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നാട്ടില്‍ പോകുന്ന കുട്ടികള്‍ക്ക് കലാപരിശീലനത്തിനു വേണ്ടിയാണ് പരിപാടിയുടെ അറിയിപ്പ് നേരത്തെ പ്രഖ്യാപിക്കുന്നതെന്നും സ്‌കൂളുകളില്‍ പരീക്ഷകള്‍ ഇല്ലാത്ത സമയമാണ് ടാലന്റ് ഫെസ്റ്റിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജോസ് ഫ്രാന്‍സിസ് ജനറല്‍ കണ്‍വീനറും (39697600 )ബാലമുരുഗന്‍,ജോസഫ് ജോയ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്മാരുമായ കമ്മിറ്റിയാണ് മത്സരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍,ജനറല്‍ സെക്രട്ടറി ജോബ്എം ജോസഫ് ,ട്രഷറര്‍ ഹരി ആര്‍ ഉണ്ണിത്താന്‍ ,അസി. എന്റര്‍ടെയിന്റ്‌മെന്റ് സെക്രട്ടറി സെന്തില്‍ കുമാര്‍എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  24 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  37 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago