HOME
DETAILS
MAL
മുല്ലപ്പള്ളി വഴങ്ങി;കല്ലാമലയില്‍ ഒത്തുതീര്‍പ്പ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറും
backup
December 03 2020 | 06:12 AM
കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി ജയകുമാര്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ആര്.എം.പി സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് പിന്മാറ്റം. പി സുഗതന് ആര്.എം.പി യു.ഡി.എഫ് സഖ്യ സ്ഥാനാര്‍ഥിയാകും.
കല്ലാമലയിലെ സ്ഥാനാര്‍ഥി തര്‍ക്കത്തെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും വടകര എംപി കെ മുരളീധരനും തമ്മില്‍ വാക്പോര് നടന്നിരുന്നു.ആര്.എം.പിയുമായി ധാരണയുണ്ടായിരുന്ന സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് മുരളീധരന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറിനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."