കിണറില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൈപ്പുറം അബ്ബാസ് കൈപ്പിടിയില്‍ ഒതുക്കി!
കൊളത്തൂര്‍: കുരുവമ്പലം താഴത്തേതില്‍പടിയിലെ ചിറക്കല്‍ ഫിറോസിന്റെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്നലെ വൈകുന്നേരം മൂന്നിനാണു ഫിറോസിന്റെ വീട്ടിലെ ആഴമേറിയ കിണറ്റിലാണു മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.
വിവരമറിയിച്ചതിനെത്തുടര്‍ന്നു പാമ്പ് പിടുത്തക്കാരന്‍ കൈപ്പുറം അബ്ബാസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പത്തു മീറ്ററിലേറെ ആഴമുള്ള കിണറില്‍ വെള്ളത്തിലായിരുന്ന പാമ്പിനെ പിടികൂടി.
കിണറിലേക്ക് കോണി കെട്ടി തൂക്കി വളരെ സാഹസികമായാണു പാമ്പിനെ കരയ്ക്കു കയറ്റിയത്. തുടര്‍ന്നു പൊതു ജനങ്ങള്‍ക്കു കാണിച്ചുകൊടുക്കുന്നതിനിടെ മുര്‍ഖന്‍ പത്തി വിടര്‍ത്തി.
ഇന്നലെ കൊപ്പം, എഴുമങ്ങാട്, നടുവട്ടം എന്നിവിടങ്ങളില്‍ നിന്നും പിടികൂടിയ മറ്റു മൂന്നു പാമ്പുകളേയും പുറത്തിറക്കിയതോടെ സമീപവാസികള്‍ക്കു ഭയമേറി, എന്നാല്‍ അബ്ബാസിന്റെ പ്രകടനം കണ്ടു തക്ക സമയംനോക്കി പലരും ദൃശ്യങ്ങള്‍ മൊബൈലുകളില്‍ പകര്‍ത്തി. പിടികൂടിയ പാമ്പുകളെ വനംവകുപ്പില്‍ എല്‍പിക്കാറാണു പതിവ് . ദിവസവും മൂന്നു മുതല്‍ ഏഴു വീടുകളില്‍ വരെ പാമ്പുകളെ പിടികൂടാനായി പോകാറുണ്ടെന്ന് അബ്ബാസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പു തൃത്താലയില്‍ പുലി ഇറങ്ങിയപ്പോള്‍ വനം വകുപ്പിന്റെ സഹായത്തോടെ പുലിയെ പിടികൂടിയതും അബ്ബാസ് തന്നെ.
നിരവധി തവണ വനം വകുപ്പില്‍ നിന്നും അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അബ്ബാസ് ടൈലറിംഗ് ജോലിക്കിടയിലാണു ജനസേവനവുമായി രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."