ബജറ്റ് നിര്‍ദേശം: ഓഹരിവിപണിയില്‍ കറുത്ത ദിനം, സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരിവിപണിയില്‍ 2019 ലെ ഏറ്റവും വലിയ തകര്‍ച്ച. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സില്‍ 900 പോയിന്റിന്റെ ഇടിവാണ് ഒരു ഘട്ടത്തിലുണ്ടായത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും തകര്‍ച്ച നേരിട്ടു.
ക്ലോസ് ചെയ്യുമ്പോള്‍, സെന്‍സെക്സില്‍ 2.01 ശതമാനത്തിന്റെ ഇടിവുണ്ടായി 38,70.57 പോയിന്റിലേക്ക് പതിക്കുകയും നിഫ്റ്റി 2.09 ശതമാനം തകര്‍ന്ന് 11,564 പോയിന്റില്‍ എത്തുകയും ചെയ്തു.
ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പൊതുജനങ്ങളുടെ ഓഹരിപങ്കാളിത്തം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന ബജറ്റ് നിര്‍ദേശമാണ് ഇത്രയും വലിയ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശം സെബിക്കു മുമ്പില്‍ വച്ചത്. ഇതോടൊപ്പം, ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും ഉയര്‍ന്ന വരുമാനക്കാരുടെയും ആദായനികുതി പരിധി ഉയര്‍ത്താനുള്ള ബജറ്റ് നിര്‍ദേശവും തിരിച്ചടിക്ക് കാരണമായി.
ഓഹരിവിപണിയിലെ തകര്‍ച്ചയില്‍ പ്രധാനമായും ആഘാതമേറ്റത് ചെറുകിട, ഇടത്തരം ഓഹരികള്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."