സി.എച്ച് ഇന്ത്യന്‍ മുസ്ലിം സംസ്കാരത്തിന്റെ ശില്പി: കെ.എസ് ഹംസ
മുള്ളൂര്‍ക്കര: ഇന്ത്യയിലെ മുസ്ലിം സാംസ്കാരികതയുടെ പ്രായോഗിക ശില്പിയായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ പറഞ്ഞു.
മുള്ളൂര്‍ക്കരയില്‍ സി.എച്ച്. സെന്റര്‍ ആന്‍ഡ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത ന്യൂനപക്ഷങ്ങള്‍ക്കു അഭിമാനപൂര്‍വം നിവര്‍ന്നു നില്‍ക്കാനും മുന്നേറാനും പ്രചോദനം നല്കിയ ശക്തനായ മതേതരവാദിയും ഏറ്റവും മികച്ച ഭരണാധികാരിയുമായിരുന്നു സി.എച്ച് എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം അലി അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എ അബ്ദുസ്സലാം, കെ.എ മുഹമ്മദ്കുട്ടി, പി.എസ് ഹൈദ്രുഹാജി, കെ.എം ഹംസ, പി.എ സുലൈമാന്‍, വി.എസ് ഹസ്സനാര്, കെ. എം അബ്ദുല്‍ഗഫൂര്‍, പി.എം ജാഫര്‍, എ.എ സൈനുദ്ദീന്‍, ജബ്ബാര്‍ ആറ്റൂര്‍, പി.വി അലി, ടി.എസ് മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."