ജീവിതം ലഹരിയാക്കിയില്ല, ലഹരി മാത്രമായി ജീവിതം, അവസാനത്തെ ഇര ഞാനാകട്ടെ; യു.പ്രതിഭ എം.എല്‍.എയുടെ ഭര്‍ത്താവിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്
എടക്കര:മലപ്പുറം: ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്, അതിന്റെ അവസാനത്തെ ഇര ഞാനാകട്ടെ, പിന്‍വാങ്ങുകയാണ്, ആരേയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്. ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച കെ.എസ്.ഇ.ബി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറും കായംകുളം എല്‍.എ യു.പ്രതിഭയുടെ ഭര്‍ത്താവുമായ കെ.ആര്‍ ഹരിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നുള്ള വാക്കുകളാണിവ. 'പരാജയക്കുറിപ്പ്' എന്ന പേരില്‍ മരിക്കുന്നതിന് മുന്‍പ് എഴുതിയ മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിലാണ് ലഹരി തന്റെ ജീവിതം തകര്‍ത്തുവെന്ന് പറയുന്നത്.
ജീവിതത്തെ ലഹരിയാക്കേണ്ടതിനു പകരം ലഹരിയെ ജീവിതമാക്കിയതിനു കൊടുക്കേണ്ടിവന്ന വിലയാണിതെന്നും അയാള്‍ പറയാതെ പറയുന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോലിയില്‍ കൃത്യനിഷ്ടയുള്ള ആളായിരുന്നു. 2017-ലാണ് കെ.ആര്‍ ഹരി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറായി ചുമതലയേല്‍ക്കുന്നത്.
കുടുംബകാര്യങ്ങളെക്കുറിച്ച് സഹ പ്രവര്‍ത്തകരോടുപോലും ഒന്നും പങ്കുവച്ചിരുന്നില്ല. നന്നായി മദ്യപിക്കുന്ന ആളായിരുന്നുവെങ്കിലും ജോലികളെല്ലാം കൃത്യമായി ചെയ്തിരുന്നു. പ്രിയ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്നു ഇയാള്‍ താമസിച്ചുരുന്നത്. കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ തല്‍പരനായിരുന്ന ഹരി ചുങ്കത്തറയിലെ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫിലിം ഫീല്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സിനിമാ സംവിധായകനായ ഡോ.പ്രസാദ് ഹരിയുടെ സഹോദരനാണ്.
2001-ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്. കുറച്ച് വര്‍ഷങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. 2018-ജനുവരിയില്‍ എം.എല്‍.എ പ്രതിഭ നല്‍കിയ വിവാഹമോചന ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണുള്ളത്. കേസ് ജൂലൈ പതിനാറിന് അവധിക്ക് വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരിയുടെ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 8 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 43 minutes agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി