HOME
DETAILS
MAL
പ്രവാസി വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് സ്വാഗതാര്‍ഹമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്
backup
December 03 2020 | 11:12 AM
മനാമ: ജനാധിപത്യ പ്രക്രിയയുടെ അന്തസ്സ് ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തെ പൗരന്മാരുടെ അവകാശം കൃത്യമായി വിനിയോഗിക്കുവാന്‍ പ്രവാസികള്‍ക്കും അവസരമൊരുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം സ്വാഗതാര്‍ഹമാണ് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്. മുഴുവന്‍ പ്രവാസികള്‍ക്കും ജനപ്രാതിനിധ്യ സഭകളിലേക്ക് തങ്ങളുടെ നാടുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ഉണ്ടാകണം. കുറ്റമറ്റ രീതിയില്‍ മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കുന്നതിലൂടെ പ്രവാസികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സമ്മര്‍ദ്ദ ശക്തിയാകാനും കഴിയും. രാജ്യത്തിന് പുറത്തുള്ള മുഴുവന്‍ പ്രവാസികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താന്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."