ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരിക്കും
വടക്കാഞ്ചേരി: ഓട്ടുപാറ പട്ടണ ഹൃദയത്തിലെ നഗരസഭ ബസ് സ്റ്റാന്‍ഡ് സമ്പൂര്‍ണമായി നവീകരിക്കുന്നു. ബസ് സ്റ്റാന്‍ഡ് തകര്ന്നുകിടക്കുന്നതിലൂടെ ജനങ്ങള്‍ നേരിടേണ്ടിവരുന്ന ദുരിതം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് നഗരസഭയുടെ ഇടപെടലും നടപടിയുമുണ്ടായത്. സ്റ്റാന്‍ഡിനുള്ളിലെ ടാറിങ് അടിത്തറ പൂര്‍ണമായും പൊളിച്ചുമാറ്റി വെള്ളക്കെട്ടുണ്ടാകാത്ത വിധം കോണ്‍ക്രീറ്റ് ടൈല്‍സ് വിരിച്ച് മനോഹരമാക്കുന്നതിനാണ് തീരുമാനം.
ഇതിന് 17 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു മാസക്കാലം സ്റ്റാന്‍ഡ് അടച്ചിടും. നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും. ഇന്നുമുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭീമന് കുഴികളും മഴ പെയ്താല്‍ മുട്ടോളം വെള്ളം നിറയുന്നതുമൊക്കെ ബസ് സ്റ്റാന്ഡിനുള്വശം യാത്രക്കാര്‍ക്ക് സമ്മാനിച്ചിരുന്നത് ദുരിതമായിരുന്നു.
നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം ഈ ബസ് സ്റ്റാന്‍ഡിലെത്തുന്നത്. സ്റ്റാന്‍ഡിനുള്ളിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചുനീക്കിയിട്ട് വര്‍ഷം രണ്ടായിട്ടും പുതിയ സ്റ്റേഷന് നിര്‍മിക്കുന്നതിന് നടപടി ഉണ്ടാകാതിരുന്നതും പ്രതിഷേധ കാരണമായിരുന്നു. ഇതിനെല്ലാമാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."