യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകളെ ലോക്‌സഭയില്‍ എതിര്‍ത്ത് മുസ്‌ലിംലീഗ് എം.പിമാര്‍
ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിയമം എന്നിവ ഭേദഗതിചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലോക്‌സഭയില്‍ മുസ്‌ലിംലീഗ് എം.പിമാര്‍. ഭേദഗതികളിലൂടെ പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരക്കാനവില്ലന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരന്‍മാരെ വിചാരണകൂടാതെ തടവിലുടന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെട്ട നിയമമാണ് യു.എ.പി.എ. നിരവധിപേരാണ് ഈ നിയമ പ്രകാരം അഴിക്കുള്ളിലുള്ളത്. ജനങ്ങളെ വിചാരണ ചെയ്ത് കുറ്റക്കാരന്ന് കണ്ടത്തിയാല്‍ ശിക്ഷിക്കുന്നിതിന് പകരം അന്യായമായി ജയിലിലടുന്നതിനാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആരും ദേശസുരക്ഷക്ക് എതിരല്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളുണ്ടാവണം. എന്നാല്‍ അത് പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിച്ച് കൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനെ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ശക്തമായി എതിര്‍ത്തു. ഭരണഘടനയ്്ക്കപ്പുറത്തുള്ള അധികാരങ്ങള്‍ യു.എ.പി.എ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. നരകതുല്ല്യമായ അനുഭവമാണ് യു.എ.പി.യുടെ കാര്യത്തില്‍ നമുക്കുണ്ടായത്. ആയിരക്കണക്കിന് യുവാക്കളാണ് അഞ്ചും പത്തും വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജയിലുകളില്‍ വിചാരണ പോലും നടത്താതെ അടക്കപ്പെട്ടിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് തോന്നുന്നത് പോലെ നിയമം ഉപയോഗിക്കുന്നതിന് കാരണമാവും. ഭേദഗതി ബില്ല് മാത്രമല്ല യു.എ.പി.എ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
iuml oppose nia- uapa bills
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."