വ്യാജ ഹലാല്‍ മാംസ വിതരണം; സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും
മരട് : വ്യാജ'ഹലാല്‍' മാംസ വില്പന നടത്തിയ കണ്ണാടിക്കാടിനു സമീപത്തെ താറാവ് വില്പന കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദുചെയ്യാന്‍ മരട് മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം.
വൈസ് ചെയര്മാന് ജബ്ബാര്‍ പാപ്പനയാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. നെട്ടൂര്‍ മു്സലീം മഹല്ല് പള്ളി കമ്മിറ്റിയുടെ വ്യാജ ലെറ്റര്‍ ഹെഡും സീലും നിര്‍മ്മിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി മരടിലെ മാംസ വ്യാപാരി കൊച്ചിയിലെ സ്ഥാപനത്തിന് 'ഹലാല്‍ കട്ട് ' എന്ന പേരില്‍ വ്യാജമായി മാംസം വില്പന നടത്തി വരികയായിരുന്നു എന്നാണ് പരാതി.
രേഖകളില്‍ സംശയം തോന്നിയ വ്യാപാര സ്ഥാപന അധികൃതര്‍ നെട്ടൂര്‍ പള്ളിയുടെ മഹല്ല് കമ്മിറ്റിയെ സമീപിച്ച് പരിശോധന നടത്തിയപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് പനങ്ങാട് പോലീസിനും കൊച്ചി റേഞ്ച് ഐജിക്കും മഹല്ല് കമ്മറ്റി രേഖാമൂലം പരാതിനല്‍കി.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ ഐ.എന്‍.ടി .യു.സി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേരുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."