HOME
DETAILS

പാലക്കാട്- പൊള്ളാച്ചി ഗേജ്മാറ്റം: പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം

  
backup
September 28 2018 | 06:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%97%e0%b5%87

 

പുതുനഗരം: 480 കോടിയിലധികം രൂപ ചെലവഴിച്ച് പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം പൂര്‍ത്തീകരിച്ചിട്ടും പ്രധാന ട്രെയിനുകള്‍ക്ക് കൊല്ലങ്കോട് പോലുള്ള കേന്ദ്രങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു. സ്റ്റോപ്പ് അനുവദിക്കുന്നതിനായി നിരവധി സമരവേലിയേറ്റങ്ങള്‍ക്കാണ് കൊല്ലങ്കോട് സ്റ്റേഷന്‍ പരിസരം സാക്ഷ്യം വഹിച്ചത്. പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍വരെ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ഡസനിലധികം സമരങ്ങളാണ് കൊല്ലങ്കോട്, പുതുനഗരം, മുതലമട എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയത്. പാലക്കാട്-തിരുചെന്തൂര്‍ ഫാസ്റ്റ് പാസഞ്ചറിനു മാത്രമാണ് നിലവില്‍ കൊല്ലങ്കോട്ടില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പാലക്കാട്-ചെന്നൈ എഗ്മോര്‍, തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ഇപ്പോഴും കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
പി.കെ ബിജു, എം.ബി രാജേഷ് എന്നീ രണ്ട് എം.പിമാര്‍, നെന്മാറ എം.എല്‍.എ കെ.ബാബു ഉള്‍പ്പെടെയുള്ള നെന്മാറ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ ഉള്‍പെടെ രണ്ടായിരത്തിലധികം വരുന്ന ജനങ്ങളാണ് കഴിഞ്ഞ ഡിസംബര്‍ പത്തിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് കൊല്ലങ്കോട്ടില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് പാലക്കാട് എ.ഡി.ആര്‍.എം, ആര്‍.പി.എഫ് മേധാവി എന്നിവര്‍ സ്ഥലത്തെത്തുകയും എം.പിമാരുമായി ചര്‍ച്ചനടത്തുകയും ചെയ്തു. തുടര്‍ന്ന് ഉടനെ കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയില്‍വേ അറിയിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്നുവരെ വാക്ക് പാലിക്കുവാന്‍ റെയില്‍വേക്ക് സാധിച്ചിട്ടില്ല.
റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, റെയില്‍വേ ആക്ഷന്‍ ഫോറം, സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ രാഷ്ട്രീയ സംഘടനകളും ട്രെയിനുകളുടെ സ്റ്റോപ്പിനുവേണ്ടി മുതലമട, കൊല്ലങ്കോട്, പുതുനഗരം റെയില്‍വേ സ്റ്റേഷനുകളില്‍ ഒപ്പുശേഖരണം മുതല്‍ വിവിധ തലങ്ങളില്‍ സമരം നടത്തിയിരുന്നു. സമരങ്ങള്‍ കഴിഞ്ഞ് ഒന്‍പത് മാസമായും ട്രെയിനുകള്‍ നിര്‍ത്തുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
പാലക്കാട്- പൊള്ളാച്ചി റൂട്ടില്‍ ഗേജ്മാറ്റത്തിന്റെ ഭാഗമായി ട്രെയിനുകള്‍ 2008 ഡിസംബര്‍ 10ന് നിര്‍ത്തലാക്കിയതിനുശേഷം പത്ത് വര്‍ഷം തികയുബോഴും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ട്രെയിനുകള്‍ ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ലെന്ന് റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുരുകന്‍ ഏറാട്ടില്‍ പറയുന്നു. പൊള്ളാച്ചി-ദിണ്ടിങ്കല്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ളചത്രപട്ടി, മോഹന്നൂര്‍ എന്നീ ചെറുസ്റ്റേഷനുകളില്‍ പോലും ചെന്നൈ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിക്കുബോള്‍ 250ല്‍ അധികം സീസണ്‍ ടിക്കറ്റുകളുള്ള കൊല്ലങ്കോട് സ്റ്റേഷനെ പാലക്കാട് ഡിവിഷന്‍ അവഗണിക്കുകയാണ്.
വാക്ക് പാലിക്കാത്ത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരേ എം.പി.മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും മൗനത്തിലാണ്. 180 ജീവനക്കാരുള്ള പാലക്കാട് - കിണഞ്ഞുക്കടവ് വരെയുള്ള പാലക്കാട് ഡിവിഷന്‍ പരിധിയിലുള്ള റൂട്ടില്‍ മീറ്റര്‍ ഗേജ് റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന പാസഞ്ചറുകള്‍ പുനസ്ഥാപിക്കുവാന്‍ റെയില്‍വേ ബോര്‍ഡ് തയാറാവണമെന്ന് മുരുകന്‍ ഏറാട്ട് ആവശ്യപ്പെട്ടു.
ഉച്ചക്ക് ഒരു മണിക്ക് പാലക്കാട് നിര്‍ത്തിയിടുന്ന പുനലൂര്‍ ട്രെയിന്‍ പൊള്ളാച്ചിയിലേക്കും പാലക്കാട് ജങ്‌നില്‍ രാതി എട്ടു മണിക്ക് നിര്‍ത്തിയിടുന്ന നിലമ്പൂര്‍ ട്രെയിന്‍ ദിണ്ടിങ്കല്‍ വരെയും സര്‍വിസ് ദീര്‍ഘിപ്പിക്കണമെന്നും അടുത്ത കാലത്ത് നിര്‍ത്തിവച്ച തിരുച്ചിറപ്പള്ളി ഫാസ്റ്റ് പാസഞ്ചര്‍ പുനസ്ഥാപിക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago