HOME
DETAILS
MAL
എം.ബി.ബി.എസിന് പുതിയ പാഠ്യപദ്ധതി
backup
July 08 2019 | 20:07 PM
തിരുവനന്തപുരം: എം.ബി.ബി.എസിന് പുതിയ പാഠ്യപദ്ധതി തയാറായി. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ ഈ അധ്യായന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. ഇപ്പോള്‍ പിന്തുടരുന്ന വിഷയാധിഷ്ഠിത പഠനത്തിന് പകരം നൈപുണ്യ അധിഷ്ഠിത പഠനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് കൊണ്ടാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.
ആദ്യവര്‍ഷം തിയറി മാത്രമാണ് നിലവിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടാംവര്‍ഷം മുതല്‍ ചുരുങ്ങിയ മണിക്കൂര്‍ മാത്രമാണ് ക്ലിനിക്കല്‍ ക്ലാസുകള്‍ ലഭിക്കുക. കൂടുതലും തിയറി ക്ലാസുകള്‍ ആയിരിക്കും. പുതിയ പാഠ്യപദ്ധതിയില്‍ ക്ലിനിക്കല്‍ ക്ലാസുകളാണ് കൂടുതല്‍. നൈപുണ്യം, ആശയവിനിമയം, കൗണ്‍സിലിങ് എന്നിവയ്ക്കാണ് പുതിയ പാഠ്യപദ്ധതിയില്‍ മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."