വീരമലക്കുന്ന് ടൂറിസം പദ്ധതി: ജൈവവൈവിധ്യം കാക്കാന്‍ വനസംരക്ഷണ സമിതിയായി
ചെറുവത്തൂര്‍: വീരമലക്കുന്നില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്കായി വനസംരക്ഷണ സമിതി രൂപീകരിച്ചു. പ്രകൃതിക്ക് കോട്ടം തട്ടാതെ നിലവിലുള്ള സാധ്യതകള്‍ പൂര്‍ണമായും നിലനിര്‍ത്തി പ്രകൃതിയോട് ഇണങ്ങിയുള്ള വിനോദ സഞ്ചാരകേന്ദ്രമായാണ് ചെറുവത്തൂര്‍ വീരമലക്കുന്ന് മാറുന്നത്. ഇവിടെ 40 ഏക്കര്‍ സ്ഥലം വനം വകുപ്പിന്റെയും 10 ഏക്കര്‍ റവന്യു വകുപ്പിന്റെയും അധീനതയിലാണുള്ളത്.
വനം വകുപ്പിന്റെ ഭൂമി ഉപയോഗപ്പെടുത്തുമ്പോള്‍ പ്രകൃതിക്ക് കോട്ടം തട്ടുന്നില്ല എന്നുറപ്പാക്കാന്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി വനസംരക്ഷണ സമിതി രൂപീകരിക്കണമെന്ന നിബന്ധനയുണ്ട്.
കുന്നിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ യോഗം ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പദ്ധതിയെ കുറിച്ചുള്ള രൂപരേഖ അവതരിപ്പിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷയായി.
കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള, വി. ഗൗരി, ഫോറസ്റ്റ് ഓഫിസര്‍ പി. രാജീവന്‍, ഡി.ടി.പി.സി സെക്രട്ടറി ആര്‍. ബിജു, ആര്‍ക്കിടെക്ട് മധുകുമാര്‍ സംസാരിച്ചു.
തെയ്യം, ഭാഷ ഗാലറി, സീനിയര്‍ സിറ്റിസണ്‍ വിശ്രമ കേന്ദ്രം, തേജസ്വിനി പുഴയുടെ സാധ്യതകള്‍ ഉപയോഗിച്ചുള്ള ടൂറിസം, പക്ഷി സങ്കേതം, ജൈവ ശലഭ ഉദ്യാനം, സപ്ത ഭാഷ സംഗമ ഭൂമിയായ കാസര്‍കോടിന്റെ സംസ്‌കാരവും ഭാഷയും പൈതൃകവും ഉള്‍പ്പെടുത്തിയുള്ള മഴവില്‍ ഗ്രാമം തുടങ്ങിയവയാണ് പരിഗണനയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."