ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനം:ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. ' സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമാവുന്ന പരാമര്‍ശങ്ങളുണ്ട്.ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ അനുമതിയോടെയല്ല പുസ്തകമെഴുതിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്താനിരുന്ന പുസ്തക പ്രകാശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. നിയമപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പിന്‍മാറ്റം.
ബാര്‍ കോഴക്കേസ്, സിവില്‍ സപ്ലൈസിലെ അഴിമതി, ജേക്കബ് തോമസ് മദനിയെ അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നിങ്ങനെയുളള പുസ്തകത്തിലെ ഉളളടക്കങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."