ഒരു മണിക്കൂറിനുള്ളില്‍ എട്ട് ബില്ലുകള്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ഒരുമണിക്കുറിനുള്ളില്‍ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് എട്ട് ബില്ലുകള്‍. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകളടക്കമുള്ള സുപ്രധാന ബില്ലുകളാണ് സഭയില്‍ തിരക്കിട്ട് അവതരിപ്പിച്ചത്.
പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ ബില്ല് ചര്‍ച്ചക്ക് വരുമ്പോള്‍ വിശദമായി അംഗങ്ങള്‍ക്ക് സംസാരിക്കാമെന്ന നിലപാടാണ് സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചത്.
ഡി.എന്‍.എ സാങ്കേതികവിദ്യ നിയന്ത്രണ ബില്ല്, നിയമവിരുദ്ധ പ്രവൃത്തികള്‍ തടയല്‍ ഭേദഗതി ബില്ല് (യു.എ.പി.എ), ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) ഭേദഗതി ബില്ല്്്, മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ല്, ഉപഭോക്തൃ സംരക്ഷണ ബില്ല്, പൊതുകെട്ടിട (നിയമാനുസൃതമല്ലാത്ത കുടികിടപ്പുകാരെ പുറത്താക്കല്‍) ഭേദഗതി ബില്ല്, ജാലിയന്‍വാലാബാഗ് ദേശീയ സ്മാരക ഭേദഗതി ബില്ല് , കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്ല് തുടങ്ങിയവയാണ് സഭയില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."